കോഴിക്കോട്: നാളെ നടക്കുന്ന പണിമുടക്ക് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നും പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്നും കേരളം എന്‍ജിഒ സംഘ് ജില്ലാസമിതി അറിയിച്ചു. ഭൂരിപക്ഷം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ജനങ്ങളെ പണിമുടക്കിലേക്കു വലിച്ചിഴക്കുന്നത് അപലപനീയമാണെന്ന് ജില്ലാസമിതി യോഗം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ചു നടത്തുന്ന പണിമുടക്കില്‍ നിന്നും കേരളത്തിലെ മുഴുവന്‍ സര്‍വീസ് സംഘടനകളും പിന്‍വാങ്ങണം. സര്‍ക്കാര്‍ ജീവനക്കാരെ രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാക്കരുതെന്നും അനാവശ്യ പണിമുടക്ക് തള്ളിക്കണയണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. പുതിയ പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്കും ഗ്രാറ്റിവിറ്റി നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജില്ലാസമിതി അഭിനന്ദിച്ചു. ജില്ലാപ്രസിഡന്റ് സി. രഘുനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍ജിഒ സംഘ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ. ബാലാമണി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം ടി. ദേവാനന്ദന് മുഖ്യപ്രഭാഷണം നടത്തി. കെ. ദിനേശന്, ശശികുമാര്‍, സുരേഷ്, പി.കെ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അനുജിത് സ്വാഗതവും ട്രഷറര്‍ യു. സതീഷ്കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: