മലബാര്‍ സിമന്റ്സ് എം ഡിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന

Thursday 1 September 2016 10:58 am IST

പാലക്കാട്: മലബാര്‍ സിമന്റ്സ് എം ഡി കെ. പത്മകുമാറിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന. മലബാര്‍ സിമന്റസ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. അഴിമതിയില്‍ പത്മകുമാറടക്കം പതിനൊന്ന് പേരെ പ്രതികളാക്കി വിജിലന്‍സ് കഴിഞ്ഞ മാസം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഫ്ളൈ ആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടും ബാങ്ക് ഗ്യാരന്റി നല്‍കിയതിലുള്ള ക്രമക്കടുകള്‍ സംബന്ധിച്ചും ഉള്ളതാണ് കേസുകള്‍. ഇടപാടുകളില്‍ ഇളവുനല്‍കിയതിലും മറ്റുമായി 2.7 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ത്വരിതാന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടിട്ടും കേസെടുക്കാത്ത വിജിലന്‍സിന്റെ നടപടിയെ കഴിഞ്ഞ മാസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പി സുകുമാരനാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.