കെഎസ്ടിപി റോഡില്‍ വേഗത പരിശോധിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

Thursday 1 September 2016 11:34 am IST

കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വാഹന വേഗത പരിശോധിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായി. കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസില്‍ സബ്കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കെഎസ്ടിപി, പോലീസ്, ആര്‍ടിഒ അധികൃതര്‍ സംയുക്ത പരിശോധന നടത്തി ഒരാഴ്ചക്കുളളില്‍ തീരുമാനിക്കും. ഉദുമ-പളളിക്കര പഞ്ചായത്ത് തലങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തും. ഇതിനായി ബേക്കല്‍ എസ് ഐ, ജോയിന്റ് ആര്‍ടിഒ എന്നിവരെ ചുമതലപ്പെടുത്തി. ബേക്കല്‍, പളളിക്കര തുടങ്ങിയ അപകട മേഖലകളില്‍ സ്ഥിരമായി വാഹന പരിശോധന നടത്തും. ഇതിന് കൂടുതല്‍ പോലീസുകാരെ നിയമിക്കും. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ റോഡ് തടസ്സം സൃഷ്ടിച്ച് സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നത് ഒഴിവാക്കി സമാധാനം നിലനിര്‍ത്തുന്നതിന് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ നടപടി കൈക്കൊളളാന്‍ സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. റോഡില്‍ റിഫഌക്ടറുകള്‍ സ്ഥാപിക്കാന്‍ കെഎസ്ടിപിക്ക് നിര്‍ദ്ദേശം നല്‍കി. ഓണത്തിന് ശേഷം അധികൃതര്‍ നടപടിയെടുക്കും. യോഗത്തില്‍ ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദാലി, കണ്ണൂര്‍ കെഎസ്ടിപി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി മൊഹമ്മദ് ഇഷാക്, ജോയിന്റ് ആര്‍ടിഒ എ സി ഷീബ, കണ്ണൂര്‍ കെഎസ്ടിപി അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി ദേവേശന്‍, അസി. എഞ്ചിനീയര്‍ പി മധു, ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി പി നാരായണന്‍, ഡിആര്‍ഇ, ഇജികെ-കെഎസ്ടിപി കണ്‍സള്‍ട്ടന്റ്പി സേഷ് കുമാര്‍, ആര്‍ഡിഎസ് പ്രോഗ്രാം മാനേജര്‍ കെ വി രഘുനാഥന്‍, പ്രൊജക്ട് സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ പി പി വേണു നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.