ദളിതനായതിനാൽ തന്നെ വേട്ടയാടുന്നു: സന്ദീപ് കുമാർ

Thursday 1 September 2016 12:31 pm IST

ന്യൂദൽഹി: ദളിതനായതിനാലാണ് തന്നെ ആം ആദ്മി സർക്കാർ വേട്ടയാടുന്നതെന്ന് പുറത്താക്കപ്പെട്ട ആപ്പ് മന്ത്രി സന്ദീപ് കുമാർ. രണ്ട് സ്ത്രീകളുമായി അശ്ലീല ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് താനല്ലന്നും സന്ദീപ് കുമാർ പറഞ്ഞു. അശ്ലീല ദൃശ്യങ്ങൾ അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. അബേദ്കറുടെ പ്രതിമ സ്ഥാപിച്ചതോടെയാണ് എതിരാളികൾ തന്നെ ലക്ഷ്യമിട്ട് തുടങ്ങി‍യതെന്നും സന്ദീപ് കുമാർ ആരോപിച്ചു. രണ്ടു സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ശിശുക്ഷേമ-സാമൂഹികനീതി മന്ത്രിസ്ഥാനത്ത് നിന്ന് സന്ദീപ്കുമാറിനെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പുറത്താക്കിയത്. രണ്ട് വർഷത്തിനുള്ളിൽ എഎപി മന്ത്രി സഭയിൽ നിന്നും പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ് കുമാർ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.