പരസ്യമദ്യപാനം; സിപിഎം നേതാക്കള്‍ പിടിയില്‍

Friday 2 September 2016 12:42 pm IST

കാവാലം: കാവാലം തട്ടാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ മദ്യപാനം നടത്തിയ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. സിപിഎം കാവാലം എല്‍സി സെക്രട്ടറി ജോഷി, ഡിവൈഎഫ്‌ഐ കുട്ടനാട് ബ്ലോക്ക് നേതാവ് വിനോദ്, പ്രവര്‍ത്തകരായ സാബു, ഷാജി എന്നിവരെയാണ് കൈനടി പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. കാവാലം തട്ടാശേരി പ്രദേശത്ത് രാത്രികാലത്ത് സ്ഥിരമായി സാമൂഹ്യ വിരുദ്ധ ശല്യവും പൊതു സ്ഥലത്ത് പരസ്യ മദ്യപാനവും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. ബുധനാഴ്ച മഫ്തിയിലാണ് പോലീസ് പരിശോധനയക്ക് എത്തിയതും സംഘത്തെ പിടികൂടിയതും. സംഘത്തിലെ രണ്ടുപേരെ പിടികൂടിയപ്പോള്‍ എല്‍സി സെക്രട്ടറി ഓടി രക്ഷപെട്ടന്നു പോലീസ് പറഞ്ഞു. തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവിനെയും മറ്റു രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോഷി രാത്രി വൈകി സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് നാലു പേരെയും ജാമ്യത്തില്‍ വിട്ടയച്ചു. പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയതിന് നാലു പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് കൈനടി പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.