മാവേലിക്കര: സേവാഭാരതിയുടെ സഹായത്താല്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് വീട് യാഥാര്‍ത്ഥ്യമാകുന്നു. കണ്ടിയൂര്‍ കിഴക്കന്‍വേലിയില്‍ ജയകുമാറിന്റെ ഭാര്യയും നഗരസഭ രണ്ടാം വാര്‍ഡ് ബിജെപി കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണുമായ ജയശ്രീ അജയകുമാറിനാണ് സ്വന്തമായ വീട് എന്ന സ്വപ്നം പൂവണിയുന്നത്.
നാളെ രാവിലെ 10.30ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടി വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിക്കും. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം. വേലായുധന്, ജില്ലാ പ്രസിഡന്റ് കെ. സോമന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
ജയകുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് നിര്‍മ്മാണം ആരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകളാല്‍ പാതിയില്‍ മുടങ്ങി. ജയശ്രീ കൗണ്‍സിലറായ ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ വീടിന്റെ നിര്‍മ്മാണം ഏറ്റെടുക്കുകയും യുഎഇ സേവാപ്രമുഖ് ശേഖരന് രാമചന്ദ്രന്, സേവാഭാരതി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏകദേശം അഞ്ചരലക്ഷത്തോളം രൂപ ചിലവാക്കി വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: