ഹരിപ്പാട്: മാതാ അമൃതാനന്ദമയി ദേവിയുടെ 63-ാം പിറന്നാള്‍ ആഘോഷത്തിന് ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നു. 27ന് നടക്കുന്ന പിറന്നാള്‍ ആഘോഷത്തിന് ആലപ്പുഴ ജില്ലയിലെ അന്‍പത്തിയാറ് ക്ലസ്റ്ററുകളില്‍ നിന്നും അമൃതശ്രീ അംഗങ്ങ പങ്കെടുക്കും.
കരുവറ്റ ആശ്രമത്തിന് പടിഞ്ഞാറുഭാഗത്തുള്ള അമൃതശ്രീ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇവിടെ നിന്നും രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ ആഘോഷ പരിപാടികള്‍ക്കായി ആശ്രമത്തില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
26ന് സമൂഹാര്‍ച്ചനയും അന്നദാനവും, സത്സംഗവും നടക്കും. പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്കുള്ള യൂണിഫോം, ബാഡ്ജുകളും മറ്റും തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് കരുവാറ്റയിലെ അമൃതശ്രീ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: