വ്യോമസേനയുടെ 'മിലാന്‍ സൈക്കിള്‍ റാലി' തുടങ്ങി

Thursday 1 September 2016 3:09 pm IST

തിരുവനന്തപുരം:  വ്യോമസേനയുടെ 84-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വ്യോമസേനാസ്ഥാപനങ്ങളും ചേര്‍ന്ന് 'ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മിലന്‍' എന്ന പേരില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. സ്വച്ഛ് ഭാരത്, പരിസ്ഥതി സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് റാലി. ദക്ഷിണ മേഖലയില്‍ നിന്നുള്ള റാലി ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എസ്. നീലകണ്‍ഠന്‍ ആക്കുളം വ്യോമസേനാസ്ഥാനത്ത് ഫഌഗ് ഓഫ് ചെയ്തു. ഭാരതത്തിന്റെ നാലു ദിശകളില്‍ നിന്നും പുറപ്പെടുന്ന റാലിയുടെ പ്രധാന ഉദ്ദേശ്യം ജനങ്ങളില്‍ സാഹസിക മനോഭാവം വളര്‍ത്തുക എന്നതാണ്. 12 പേരടങ്ങുന്ന ദക്ഷിണ മേഖലാ സൈക്കിള്‍ റാലി നയിക്കുന്നത് വിംഗ് കമാന്‍ഡര്‍ എന്‍.എസ്.കെ. സിങ് ആണ്. 37 ദിവസം കൊണ്ട് 3000 കിലോമീറ്റര്‍ സഞ്ചരിച്ച് വ്യോമസേനാ ദിനമായ ഒക്‌ടോബര്‍ 8ന് ന്യൂദല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ റാലി സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.