ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു ബസ് കാത്തിരിപ്പ് കേന്ദ്രം ശരിയാക്കി

Thursday 1 September 2016 3:57 pm IST

അങ്ങാടിപ്പുറം: അവസാനം ജനങ്ങളുടെ മുറവിളിക്ക് പരിഹാരമായി. അങ്ങാടിപ്പുറത്തെ തലപൊളിയന്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ശരിയാക്കി. അങ്ങാടിപ്പുറത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് തിരിയുമ്പോഴുള്ള ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഗുണത്തേക്കാളേറെ ദോഷമായിരുന്നു നാട്ടുകാര്‍ക്ക് സമ്മാനിച്ചത്. കേന്ദ്രത്തിന്റെ പുറകില്‍ താഴ്ന്നു നിന്നിരുന്ന ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് യാത്രക്കാരുടെ തലമുറിയുന്നത് നിത്യ സംഭവമായിരുന്നു. ടി.എ.അഹമ്മദ് കബീര് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. ബസ് സ്റ്റോപ്പിന്റെ പരിതാപകരയായ അവസ്ഥ ജന്മഭൂമി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത കണ്ട യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി.രതീഷ് എംഎല്‍എയുമായി ബന്ധപ്പെടുകയും അടിയന്തരമായി ഇതിന്റെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കാത്തിരിപ്പ് കേന്ദ്രം നേരെയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.