വ്യാപാരിയെ കടയില്‍ കയറി മര്‍ദ്ദിച്ചു

Thursday 1 September 2016 4:20 pm IST

കൊടുങ്ങല്ലൂര്‍: തെക്കെനടയില്‍ വ്യാപാരിയെ കടയില്‍ കയറി മര്‍ദ്ദിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താല്‍ ആചരിച്ചു.കര്‍ണ്ണകി സില്‍വര്‍ ജ്വല്ലറി ഉടമ മൂലേക്കാട്ടില്‍ വിനോദി(40)നെയാണ് നാലംഗസംഘം അക്രമിച്ചത്. തലക്ക് പരിക്കേറ്റ വിനോദിനെ ഒ.കെ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. വ്യാപാരികളുടെ പ്രതിഷേധയോഗം ജില്ലാജനറല്‍ സെക്രട്ടറി എന്‍.ആര്‍.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.