ഏറ്റുമാനൂര്‍ : സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി, മുക്കു പണ്ടം പണയ തിരിമറി നടത്തിയ ബാങ്കിലെ യാഥാര്‍ത്ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുവാന്‍ ബിഡിജെ.എസ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി. സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി.അനില്‍കുമാര്‍ ,എം.എം റജിമോന്‍ ,അനീഷ് വരമ്പിനകം ,സുനില്‍ നീണ്ടുര്‍ ,എം.കെ പൊന്നപ്പന് ,സുനില്‍ വള്ളപ്പുര ,സനീഷ് പരിപ്പ് ,സുജിത സനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: