ബിജെപി പ്രതിഷേധിച്ചു

Thursday 1 September 2016 5:07 pm IST

ചങ്ങനാശ്ശേരി: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സങ്കുചിത താല്‍പ്പര്യത്തോടെ ക്ഷേമ പെന്‍ ഷനുകളുടെ വിതരണം നടത്തി രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.കാലങ്ങളായി സുതാര്യമായി ജനങ്ങളുടെ സൗകര്യാര്‍ത്ഥം ദേശസാല്‍കൃത ബാങ്കുകളും പോസ്‌റ്റോഫീസും മുഖേന നടത്തിവന്നിരുന്ന വിതരണ സംവിധാനത്തെ അട്ടിമറിക്കുകയാണുണ്ടായത്. മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇടതുപക്ഷത്തിന് സ്വാധീനമുള്ള സഹകരണ ബാങ്കുകള്‍വഴി ക്ഷേമപെന്‍ഷനുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ മറവില്‍ എല്‍സികമ്മിറ്റി മെമ്പര്‍മാര്‍ ,ഇടതുപക്ഷ നേതാക്കള്‍ എന്നിവര്‍ നേരിട്ട് ഇടപെട്ട് വിതരണം അട്ടിമറിക്കുന്നു. പൊതു ഫണ്ടു വിതരണത്തിലെ ഈ രാഷട്രീയവല്‍ക്കരണത്തിനെതിരെ വ്യാപകമായ ജനരോഷം ഉയര്‍ന്നിട്ടുണ്ടെന്നും ഈ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്നും, തുടര്‍ന്ന് വന്നിരുന്ന സംവിധാനം തിരികെ കൊണ്ടുവരണം എന്നും കമ്മിറ്റി പ്രമേയത്തിലൂടെആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എംഎസ് വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബി ആര്‍ മഞ്ജീഷ്, എ മനോജ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രസന്നകുമാരി ടീച്ചര്‍, എം എം സന്തോഷ്, എന്‍ ടി ഷാജി, മണ്ഡലം സെക്രട്ടറിമാരായ പി മുരളീധരന്‍, കെ കെ സുനില്‍ കുമാര്‍, അമ്പിളി വിനോദ്,ആര്‍ ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.