ചിങ്ങവനം: നിര്‍മ്മാണം പൂര്‍ത്തിയാകുംമുമ്പ് മേല്‍പ്പാലം ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധം. ചിങ്ങവനം-ഞാലിയാകുഴി റോഡിലെ റെയില്‍വേ മേല്‍പ്പാലമാണ് പൂര്‍ത്തിയാകുന്നതിന് മുമ്പായി ഉത്ഘാടനം നടത്തിയത്. അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തിയ റോഡിന്റെ ഇരുവശങ്ങളിലുള്ള പുറമ്പോക്ക്ഭൂമി ഏറ്റെടുക്കാതെയും ഓടനിര്‍മ്മാണം നടത്താതെയുമാണ് ഉദ്ഘാടനം നടന്നത്.
എംഎല്‍എയും, കൗണ്‍സിലറും, ചില തല്‍പ്പരകക്ഷികളും ചേര്‍ന്ന് റോഡ് വികസനം അട്ടിമറിച്ചതായാണ് ആരോപണം. ഓടയില്‍നിന്നും വരുന്ന മലിനജലം പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് ജനങ്ങളും ചില സംഘടനകളും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എംഎല്‍എയും, കൗണ്സലിറും അവഗണിച്ചത് രാഷ്ട്രീയ ഒത്തുകളിയാണെന്നാണ് ആക്ഷേപം. റോഡിന്റെ വികസനം അട്ടിമറിക്കുന്നതിനെതിരെയും, ഭൂമി ഏറ്റെടുത്ത് റോഡുപണി പൂര്‍ത്തിയാക്കണമെന്നും, ഓടകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി എ.ടി. തുളസീധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: