നടപ്പാത കൈയേറി കച്ചവടക്കാര്‍; യാത്രക്കാര്‍ക്ക് ദുരിതം

Thursday 1 September 2016 5:09 pm IST

കാഞ്ഞിരപ്പള്ളി: നടപ്പാത കൈയ്യേറ്റം കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. കച്ചവടക്കാരുടെ അനധികൃതമായുള്ള ദേശീയ പാതയോരത്തെ നടപ്പാത കൈയ്യേറ്റമാണ് കാല്‍നട യാത്രക്കാരെ ഏറെ വിഷമിപ്പിക്കുന്നത്. ഗതാകുരുക്കിനാല്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞിരപ്പള്ളി പട്ടണത്തിലെ വഴിയോരത്താണ് ഈ പരസ്യമായ നിയമ ലംഘനം നടക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്ക് തടസമുണ്ടാക്കി കടകളിലെ സാധനങ്ങള്‍ നടപ്പാതയിലേക്ക് ഇറക്കിയാണ് വെച്ചിരിക്കുന്നത്. ഇതിനാല്‍ തിരക്കുള്ള റോഡിലേക്ക് ഇറങ്ങിവേണം കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍. പലചരക്ക് കടകളിലെയും പഴക്കടകളിലെയും സാധനങ്ങളാണ് നാടപ്പാതയിലേക്ക് ഇറക്കി വച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് നടക്കുവാന്‍ കഴിയാതെ സാധനങ്ങള്‍ ഇറക്കിവെച്ചിരിക്കുന്ന വ്യാപാരിക്കള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ അധികാരികളും തയ്യാറാകുന്നില്ല. യാത്രക്കാര്‍ നടപ്പാതയില്‍ നിന്ന് ഇറങ്ങി തിരക്കുള്ള റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. ചെറുവാഹനങ്ങള്‍ യാത്രക്കാരുടെ ദേഹത്ത് തട്ടുന്നതും പതിവാണ്. നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ മുമ്പും പരാതിയുയര്‍ന്നിരുന്നു. ദേശീയ പാതയോരത്ത് നോ പാര്‍ക്കിംങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നടപ്പതയിലടക്കമുള്ള അനധികൃത പാര്‍ക്കിംങ്്. അനധികൃത പാര്‍ക്കിംങും നടപ്പാതകയ്യേറ്റത്തിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.