ഇസ്ലാമാബാദ്: വിമാനങ്ങളിലെ ചക്രവര്‍ത്തിയാണ് ബോയിങ് 777. ഇതു പറത്തുകയെന്നത് അഭിമാനമായി കരുതുന്നു വൈമാനികര്‍. രണ്ട് വനിതകള്‍, അതും സഹോദരിമാരായാലോ, പാക്കിസ്ഥാനികളെങ്കില് പ്രത്യേകിച്ച്.
പാക്കിസ്ഥാന് എയര്‍ലൈന്‍സിന്റെ ബോയിങ് 777 വാണിജ്യ വിമാനം പറത്തിയാണ് മറിയം മസൂദ്, ഇറം മസൂദ് സഹോദരിമാര്‍ ചരിത്രത്തിലിടം നേടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആദ്യമായാണ് സഹോദരിമാര്‍ ഒരുമിച്ച് ബോയിങ് വിമാനം നിയന്ത്രിക്കുന്നത്.
അടുത്തിടെയാണ് ഇറമിന് ബോയിങ് പറത്താന്‍ അനുമതി ലഭിച്ചത്. അരങ്ങേറ്റത്തില്‍ സഹ വൈമാനികയായി സഹോദരിയെ കൂടി ലഭിച്ചതോടെ നേട്ടം കുടുംബകാര്യമായി. വിവിധ വിമാനങ്ങള്‍ സ്വതന്ത്രമായി പറത്തിയ പരിചയമുണ്ട് മസൂദ് സഹോദരിമാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: