പച്ചത്തേയില: താങ്ങുവില 12.50 രൂപ

Thursday 1 September 2016 9:24 pm IST

കല്‍പ്പറ്റ : കഴിഞ്ഞദിവസം ജില്ലാ കളക്ടറേറ്റില്‍ എ.ഡി.എം കെ.എം.രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പച്ചത്തേയിലയുടെ ആഗസ്റ്റ് മാസത്തെ താങ്ങുവില 12.50 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരവും പച്ചത്തേയിലയ്ക്ക് നല്‍കുന്ന വിലയും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. ചെറുകിട തേയില കര്‍ഷകരില്‍ നിന്നും ഇല വാങ്ങുന്നവര്‍ ശരാശരി വിലയോ, ടീ ബോര്‍ഡ് പ്രൈസ് ഷെയറിങ്ങ് ഫോര്‍മുല പ്രകാരം നിശ്ചയിച്ച വിലയോ ഏതാണോ വലുത് അത് കര്‍ഷകര്‍ക്ക് നല്‍കി വിവരം ടീ ബോര്‍ഡിനെ രേഖാമൂലം അറിയിക്കണമെന്നും ഫാക്ടറിക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്നും യോഗത്തില്‍ നിശ്ചയിച്ചു. ടീ ബോര്‍ഡ് ഫാക്ടറി അഡൈ്വസറി ഓഫീസര്‍ കെ. സുനില്‍ കുമാര്‍, എച്ച്.എം.എല്‍, ചുണ്ടേല്‍ എസ്റ്റേറ്റ് മാനേജര്‍ ജേക്കബ് തരകന്‍, എ.വി.റ്റി. എസ്റ്റേറ്റ് മാനേജര്‍ ബി.എം.ഉത്തപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.