കോഴിക്കോട്: ഓണം ഇത്തവണ ഒന്നൊന്നര ആഘോഷമാകും. പത്തല്ല, പതിനൊന്ന് ദിവസമാണ് ഓണം. ആഘോഷം ഒരു ദിവസം കൂടി നീളുന്നതിന്റെ ആഹ്ലാദം കുറച്ചൊന്നുമല്ല.
”അത്തം പത്തിനോണം” എന്ന് പാടിപ്പതിഞ്ഞ ചൊല്ല് മാറാന്‍ കാരണം നക്ഷത്ര വൃദ്ധി എന്ന പ്രതിഭാസമാണ്. നക്ഷത്രത്തിന്റെ സഞ്ചാരദൈര്‍ഘ്യം കൂടി മറ്റൊരു ദിവസത്തേക്ക് വ്യാപിക്കുന്നഅവസ്ഥ.
സപ്തംബര്‍ ഒമ്പത് വെള്ളി, തൃക്കേട്ട നക്ഷത്രം. അത് ശനിയാഴ്ചയും തുടരും. ഒമ്പതിന് ഉദയം മുതല്‍ പത്തിന് 28 1/2 മിനുട്ട് വരെ തൃക്കേട്ടയാണ്.
രണ്ട് ദിവസം തൃക്കേട്ട ആയതിനാല്‍ തുടര്‍ന്നുള്ള നക്ഷത്രങ്ങളുടെ ഗതി അധികരിക്കുമെന്നര്ത്ഥം. അതുകൊണ്ടാണ് തിരുവോണം 14 ന് ആകുന്നത്.
ഇത്തവണ പതിനൊന്ന് ദിവസം മലയാളികള്‍ പൂക്കളമിടുമ്പോള്‍, ഏറെ ആഹ്ലാദിക്കുന്നത് പൂക്കച്ചവടക്കാരാണ്. പൂ വില്‍പ്പനയുടെ തിരുതകൃതിയാണ് ഓണക്കാലത്ത്.
അഞ്ചാറു മാസം കൂടുമ്പോള്‍ നക്ഷത്ര വൃദ്ധിയുണ്ടാകാറുണ്ടെന്നും എന്നാല്‍ അത് ഓണത്തില്‍ പ്രതിഫലിക്കുന്നത് വല്ലപ്പോഴുമാണെന്നും ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത് പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പും ഓണം പതിനൊന്നാമത്തെ ദിവസമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: