കണ്ണൂര്‍: ഒരുവിഭാഗം തൊഴിലാളി സംഘടനകളും സര്‍വ്വീസ് സംഘടനകളും ഇന്ന് നടത്താനിരിക്കുന്ന പണിമുടക്കില്‍ കേരള എന്‍ജിഒ സംഘ് പങ്കെടുക്കുന്നില്ലെന്ന് എന്‍ജിഒ സംഘ് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുകയും മറ്റ് ആവശ്യങ്ങളില്‍ അനുഭാവ പൂര്‍ണ്ണമായ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും പണിമുടക്കുമായി മുന്നോട്ടുപോകുന്ന ഇടത്-കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നിലപാട് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് എന്‍ജിഒ സംഘ് ജില്ലാസമിതി വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് കെ.ഒ.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.ടി.മധുസൂദനന്, കെ.പി.രാജന്, പി.കെ.ജയപ്രകാശ്, കെ.സുനില്‍കുമാര്‍, സജീവന് ചാത്തോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: