വി.വി.രമേശന്‍ ലോക്കല്‍ കമ്മറ്റിയില്‍ ക്ഷണിതാവ്‌ മാത്രമാകും

Wednesday 6 July 2011 11:16 pm IST

കാഞ്ഞങ്ങാട്‌: മക ള്‍ക്ക്‌ എന്‍.ആര്‍.ഐ സീറ്റ്‌ വാങ്ങിയതിനെച്ചൊല്ലി പാര്‍ട്ടി നടപടിക്ക്‌ വിധേയനായി ജില്ലാ കമ്മിറ്റിയില്‍ നിന്നും കാഞ്ഞങ്ങാട്‌ ലോക്കല്‍ കമ്മിറ്റിയലേക്ക്‌ തരംതാഴ്ത്തപ്പെട്ട രമേശനെ ഇവിടുത്തെ ലോക്കല്‍ കമ്മിററിയില്‍ കോ-ഓപ്റ്റ്‌ ചെയ്യാന്‍ മാത്രമെ കഴിയുകയുള്ളൂ. 11 അംഗങ്ങളാണ്‌ കമ്മിറ്റിയിലുള്ളത്‌. രമേശന്‌ വേണ്ടി കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ രമേശന്‌ ഒരു ക്ഷണിതാവിനെപ്പോലെ മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പാര്‍ട്ടി ഭരണഘടന ചൂണ്ടിക്കാട്ടി പ്രവര്‍ത്തകര്‍ പറഞ്ഞു. ബ്രാഞ്ച്‌ ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കാന്‍ രണ്ടു മാസം മാത്രം അവശേഷിച്ചിരിക്കെ അതുവരെ ഈ നില തുടരും. സമ്മേളനങ്ങളും രമേശന്‌ അഗ്നിപരീക്ഷണങ്ങളായിരിക്കും. കാരണം ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങളാണ്‌ ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കുന്നത്‌. ഇവിടെ ശക്തമായ എതിര്‍പ്പ്‌ നേരിടേണ്ടിവരുമെന്നതിനാല്‍ വീണ്ടും ലോക്കല്‍ കമ്മിറ്റിയംഗമാകുകയെന്നത്‌ ഏറെ പ്രയാസപ്പെട്ട കാര്യമായിരിക്കും. ഈ ലോക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഒരു വാര്‍ഡില്‍ നിന്നും നഗരസഭയിലേക്ക്‌ മത്സരിക്കാന്‍ പാര്‍ട്ടി രമേശന്‌ പച്ചക്കൊടി നല്‍കിയെങ്കിലും വാര്‍ഡിലെ പ്രവര്‍ത്തകരുടെ എതിര്‍പ്പ്‌ കാരണം മത്സരരംഗത്തു നിന്നും മാറേണ്ടിവന്നിരുന്നു. ഈയൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ പാര്‍ട്ടി സമ്മേളനങ്ങളും ഇതേ നിലപാടെടുത്താല്‍ അത്‌ രമേശണ്റ്റെ തിരിച്ചുവരവിന്‌ ഏറെ പ്രയാസം സൃഷ്ടിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.