കണ്ണൂര്‍: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചും വിദ്യാഭ്യാസ രംഗത്തെ കുത്തഴിഞ്ഞ പരിഷ്കാരങ്ങല്ക്കെതിരെയും എബിവിപി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എബിവിപി സംസ്ഥാന ജോയന്റ് സെക്രട്ടറി കെ.ഷിജിന് ഉദ്ഘാടനം ചെയ്തു. കെ.രഞ്ജിത്ത്, പി.വി.പ്രേംസായി, സനില്‍, കെ.അമല്‍, ടി.പ്രജു എന്നിവര്‍ നേതൃത്വം നല്കി. മാര്‍ച്ച് ഡിഡിഇ ഓഫീസ് ഗേറ്റില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: