നിലവിളക്ക് മതചിഹ്നമല്ല. നമ്മുടെ സംസ്കാരവും പാരമ്പര്യവുമായി ഇണങ്ങി നില്‍ക്കുന്നതാണത്. അതിനാല്‍ തന്നെ നിലവിളക്ക് കൊളുത്തുന്നതിനെതിരായ വാദങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല.
മന്ത്രി ജി. സുധാകരന്റെ പ്രസ്താവന നിലവിളക്കിനെ മതചിഹ്നമാക്കാന് ശ്രമിക്കുന്നവര്‍ക്ക് ശക്തിപകരുന്നതാണ്.
ഹിന്ദു ഭവനങ്ങളിലോ ക്ഷേത്രങ്ങളിലോ മാത്രമല്ല നിലവിളക്കുള്ളത്. പല ക്രിസ്ത്യന്‍ പള്ളികളിലും കല്‍വിളക്കുകളും നിലവിളക്കുകളും ഉണ്ട്. അതിനെയൊക്കം മതചിഹ്നമായി വ്യാഖ്യാനിക്കേണ്ട ആവശ്യവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: