വാര്‍ഷികം ആഘോഷിച്ചു

Thursday 1 September 2016 11:56 pm IST

ശ്രീകണ്ഠപുരം: എന്‍എസ്എസ് ശ്രീകണ്ഠപുരം കരയോഗത്തിന്റെകീഴിലുള്ള കോട്ടൂര്‍ ശിവശക്തി വനിതാ സ്വയംസഹായ സംഘം മൂന്നാം വാര്‍ഷികാഘോഷം താലൂക്ക് യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംഘം പ്രസിഡണ്ട് കെ.പി.ശാന്ത അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഒ.ഇന്ദിര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീകണ്ഠപുരം കരയോഗം പ്രസിഡണ്ട് എം.കെ.ബാലകൃഷ്ണന്‍, സെക്രട്ടറി കെ.വി.കെ. നമ്പ്യാര്‍. ടി.പി.ഷീന, എം.വി.ദിവ്യ എന്നിവര്‍ സംസാരിച്ചു. ടി.സുനിത നന്ദിപറഞ്ഞു. ഭാരവാഹികളായി കെ.പി.ഉഷാകുമാരി (പ്രസിഡണ്ട്), കെ.ചന്ദ്രമതി (വൈസ് പ്രസിഡണ്ട്), ടി.ഒ. ഇന്ദിര (സെക്രട്ടറി), കെ.കെ.പത്മിനി (ജോ.സെക്രട്ടറി), കെ.പി.ശാന്ത (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്നതരത്തില്‍ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിടമ്പുനൃത്തം തെരുവില്‍ നടത്തിയതില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.