കണ്ണൂര്‍: യുണൈറ്റഡ് വിധവ ആന്റ് വയോജന ക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് കട്ടക്കുളം രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കേന്ദ്രചീഫ് കോ-ഓഡിനേറ്റര്‍ വി.വി.രാജേന്ദ്രന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് കണ്‍സ്യൂമേഴ്സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.സതീഷ്ചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. ചെറിയാന് തോട്ടുങ്കല്‍, മഞ്ജുനായര്‍, ദേവദാസ് എളയാവൂര്, മുഹമ്മദ്കീച്ചേരി, മേരിജോസ്, വി.കല്യാണി, റുക്സാന, സീത, ബീന, കുന്നത്ത് ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. രൂപ സി.കെ. സ്വാഗതവും ശോഭന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: