കണ്ണൂര്‍: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കണ്ണൂരിന്റെ കോണ്വോക്കേഷന്-2016 5ന് നടക്കും. ധര്‍മശാലയിലെ നിഫ്റ്റ് കാമ്പസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ കോയമ്പത്തൂര്‍ ഡിജെ അക്കാദമി ഓഫ് ഡിസൈനിന്റെ ഫൗണ്ടര്‍ ഡീന്‍ പ്രൊഫ എസ് ബാലറാം മുഖ്യാതിഥിയും പാലക്കാട് ഐഐടി പ്രൊഫസര്‍ ഡോ.പി.ബി.സുനില്‍കുമാര്‍ വിശിഷ്ടാതിഥിയുമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ.ആര്.എസ്.ജയദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാച്ചിലര്‍ ഓഫ് ടെക്സ്റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ ടെക്നോളജി, നിറ്റ്വെയര്‍ ഡിസൈന്‍, മാസ്റ്റേഴ്സ് ഇന്‍ ഡിസൈന്‍ സ്പേസ് ആന്റ് ഫാഷന്‍ മാനേജ്മെന്റ് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളിലെ 82 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഗ്രാജുവേഷന് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം കരിക്കുലത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളില്‍ ഇന്റേര്‍ഷിപ്പ് ചെയ്യുമ്പോഴും സെന്‍ട്രല്‍, ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കുന്ന പ്ലേസ്മെന്റ് അവസരങ്ങളിലൂടെയും ഇതിനോടകം തന്നെ ജോലി ലഭിച്ചിട്ടുണ്ട്. ഇത്തവണ കോഴ്സ് പൂര്‍ത്തിയാക്കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ബാംഗ്ലൂര്‍ ഐബി എമ്മിലും ജോലിലഭിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ജി.രമേഷ് ബാബു, അസിസ്റ്റന്റ് പ്രൊഫസര്‍ അഭിലാഷ് ബാലന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: