ഇരിട്ടി: കീഴൂരില്‍ വര്‍ഷങ്ങളായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനമാരംഭിച്ചു. പയഞ്ചേരി മുക്കില്‍ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പഴയ മഠം കെട്ടിടത്തിലേക്കാണ് ഓഫീസ് മാറ്റി പ്രവര്‍ത്തനമാരംഭിച്ചത്.
കീഴൂരില്‍ ഇതുവരെ ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് ജീര്‍ണ്ണാവസ്ഥയിലായിരുന്നു. ഓടുകള്‍ ഇളകി മഴക്കാലത്ത് മുറികളില്‍ വെള്ളം കെട്ടി നില്‍ക്കുകയും ഫയലുകള്‍ അടക്കം നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു. വൈദ്യുതി നിലച്ചാല്‍ യാതൊരു വിധ ഓഫീസ് പ്രവര്‍ത്തനവും നടത്താന്‍ കഴിഞ്ഞിരുന്നില്ല. തൊണ്ടി മുതലുകള്‍ സൂക്ഷിക്കാനോ പിടികൂടുന്നവരെ ലോക്കപ്പില്‍ വെക്കാനോ ഇവിടെ സൗകര്യം ഉണ്ടായിരുന്നില്ല. ഇതാണ് ഇപ്പോള്‍ സൗകര്യ പ്രദമായ കെട്ടിടത്തിലേക്ക് മാറാന്‍ എക്സൈസിനെ പ്രേരിപ്പിച്ചത്. അതേസമയം വാടക കെട്ടിടം ഒഴിവാക്കി ഓഫീസിനു വേണ്ടി സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുവാനുള്ള സ്ഥലം കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമം ഡിപ്പാര്‍ട്ട്മെന്റ് തലത്തില്‍ പുരോഗമിച്ചുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: