പാഠപുസ്തക വിതരണം വൈകുന്നു: എബിവിപി കബഡി കളിച്ച് പ്രതിഷേധിച്ചു

Friday 2 September 2016 12:10 am IST

കോട്ടയം: സംസ്ഥാനത്ത് സ്‌കൂളില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച് എബിവിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഡഡിഡിഇ ഓപീസിന് മുന്നില്‍ കബഡികളിച്ച് പ്രതിഷേധിച്ചു. തിരുനക്കരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് എബിവിപി സംസ്ഥാന ജോ.സെക്രട്ടറി ആര്‍.കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. നൂറുദിവസം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മേഖലയില്‍ കാണിച്ച നിലപാട് വളരെ ദയനീയമാണെന്നും അത് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും സ്വകാര്യ സ്വാശ്രയ മേഖലയെ സഹായിക്കുന്നതുമായ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഓണപ്പരീക്ഷ എത്തിനില്‍ക്കുമ്പോഴും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പാഠപ്പുസ്തകത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അത് പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തില്‍ പുസ്തകവവിതരണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കോട്ടയത്ത് എല്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലേക്കും ശക്തമായ പ്രതിഷേധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം. കൂട്ടിച്ചേര്‍ത്തു. എബിവിപി ജില്ലാ കണ്‍വീനര്‍ അരുണ്‍.കെ.സി, വി.എസ്.വിഷ്ണു, സൂരജ്.എസ്, നഗര്‍ സെക്രട്ടറി മണിക്കുട്ടന്‍, വിനയന്‍, ഗോകുല്‍ രമേശ്, അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.