ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ ആഞ്ചലിക് കെര്‍ബര്‍, 7-ാം സീഡ് റോബര്‍ട്ട വിന്‍സി, എട്ടാം സീഡ് മാഡിസണ്‍ കെയ്സ്, 12-ാം സീഡ് ഡൊമിനിക്ക് സിബുല്‍ക്കോവ, 13-ാം സീഡ് ജോഹന്ന കോണ്ട, പെട്രാ ക്വിറ്റോവ, ബെലിന്‍ഡ ബെന്‍സിക്ക്, ബൊണ്ടാരെങ്കോ തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍. അതേസമയം മൂന്നാം സീഡ് സ്പാനിഷ്താരം ഗാര്‍ബിനെ മുഗുരുസ രണ്ടാം റൗണ്ടില്‍ പുറത്ത്.
പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച്, നാലാം സീഡ് റാഫേല്‍ നദാല്‍, ഏഴാം സീഡ് മാരിന് സിലിക്ക്, മോണ്‍ഫില്‍സ്, അല്‍മാഗ്രോ, ഇസ്നര്‍ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
വനിതകളില്‍ ജര്‍മ്മനിയുടെ കെര്‍ബര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രെയേഷ്യന്‍ താരം ലൂസിക്ക് ബറോണിയെ പരാജയപ്പെടുത്തി. സ്കോര്‍: 6-2, 7-6 (9-7). ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി അമേരിക്കയുടെ ക്രിസ്റ്റിന മക്ഹെയ്ലിനെ 6-1, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി. മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ മാഡിസണ്‍ കെയ്സ് 6-1, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് നാട്ടുകാരിയായ കെയ്ല ഡെയെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. മറ്റ് കളികളില്‍ സിബുല്‍ക്കോവ 6-7 (7-5), 6-2, 6-2 എന്ന ക്രമത്തില്‍ റഷ്യന്‍ താരം എവ്ഗിന റോഡിനയെയും പെട്ര ക്വിറ്റോവ 7-6 (7-2), 6-3 എന്ന സ്കോറിന് തുര്‍ക്കി താരം കാഗ്ല ബുയുകാകയെയും ഉക്രെയിന് താരം എലേന സ്വിറ്റ്ലോനിയ അമേരിക്കയുടെ ലോറന് ഡേവിസിനെയും സ്വിസ് സുന്ദരി ബെനിസിച്ച് ജര്‍മ്മനിയുടെ ആന്ദ്രെ പെറ്റ്കോവിച്ചിനെയും പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്.
മുഗുരുസയെ ലാത്വിയ താരം അനസ്താസിയ സെവാസ്റ്റോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍: 7-6, 6-4.
പുരുഷ വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്ലി പിന്മാറിയാതോടെ ലോക ഒന്നാം നമ്പര്‍ ദ്യോക്കോക്ക് രണ്ടാം റൗണ്ടില്‍ വാക്കോവര്‍ ലഭിച്ചു. നാലാം സീഡ് റാഫേല്‍ നദാല്‍ ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ 6-0, 7-5, 6-1 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി. ക്രൊയേഷന്‍ താരം മാരിന് സിലിക്ക് 6-1, 6-2, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉക്രെയിന്റെ സെര്‍ജി സ്റ്റാക്കോവ്സ്കിയെയും ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ ഓസീസ് താരം ജെയിംസ് ഡോക്ക്വര്ത്തിനെ 6-4, 3-6, 6-3, 6-4 എന്ന ക്രമത്തില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലും പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
ജാക്ക് സോക്ക് ജര്‍മ്മന്‍താരം മിസ്ഷ സ്വരേവിനെയും മോണ്‍ഫില്‍സ് ചെക്കിന്റെ യാന്‍ സറ്റ്റാലിനെയും പരാജയപ്പെടുത്തി മുന്നേറിയപ്പോള്‍ അഞ്ചാം സീഡ് മിലോസ് റാവോനിക്കിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ സീഡില്ലാ താരം റയാന് ഹാരിസണ്‍ അട്ടിമറിച്ചു. സ്കോര്‍: 6-7 (4-7), 7-5, 7-5, 6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: