ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയുടെ സാനിയ മിര്‍സ, രോഹന് ബൊപ്പണ്ണ സഖ്യങ്ങള്‍ രണ്ടാം റൗണ്ടില്‍.
ഏഴാം സീഡ് സാനിയ-ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈക്കോവ സഖ്യം അമേരിക്കന്‍ ജോഡികളായ ജാഡ ഹാര്‍ട്ട്-എന ഷിബഹാര സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-3, 6-2.
പുരുഷ ഡബിള്‍സില്‍ രോഹന് ബൊപ്പണ്ണ-ഡെന്മാര്ക്ക് താരം ഫ്രെഡ്രറിക് നീല്‍സണ്‍ സഖ്യം മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ വിജയം കണ്ടു. ടൂര്‍ണമെന്റിലെ 16-ാം സീഡുകളായ ചെക്ക് റിപ്പബ്ലിക്കിന്റെ റെഡക് സ്റ്റെപാനക്-നെനാദ് സിമോണിക്ക് സഖ്യത്തെ 6-3, 6-7 (3-7), 6-3 എന്ന സ്കോറുകള്‍ക്കാണ് ഇന്തോ-ഡാനിഷ് സഖ്യം പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: