ന്യൂദല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി ഡോക്ടര്‍ കെ.കെ. അഗര്‍വാളിനെ തെരഞ്ഞെടുത്തു.
പത്മശ്രീ ജേതാവായ അഗര്‍വാളിനെ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്. 2016-17 കാലയളവിലേക്കാണ് അഗര്‍വാളിനെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്ന് ഐഎംഎ അറിയിച്ചു. നിലവില്‍ ഡോക്ടേഴ്സ് അസോസിയേഷന്റെ സെക്രട്ടറി ജനറലാണ് അഗര്‍വാള്‍.
പ്രശസ്ത കാര്‍ഡിയോളജിസ്റ്റായ കെ.കെ അഗര്‍വാള്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുകൂടിയാണ്. ആരോഗ്യരംഗത്ത് നല്കിയ സേവനങ്ങള്‍ മാനിച്ച് 2010 ലാണ് രാജ്യം പത്മശ്രീ നല്കി അഗര്‍വാളിനെ ആദരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: