നാട്ടുകാരും മണല്‍കടത്തുകാരും തമ്മില്‍ സംഘര്‍ഷം

Wednesday 6 July 2011 11:19 pm IST

കുമ്പള: ഷിറിയയില്‍ മണല്‍ കടത്തുകാരും നാട്ടുകാരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. സിവില്‍ റൈറ്റ്സ്‌ ഫോറം കുമ്പള ഡിവിഷന്‍ കണ്‍വീനര്‍ മുഹമ്മദ്‌ ആനബാഗിലു (42) ഷിറിയയിലെ സുബൈര്‍ (21), അഹമ്മദ്‌ (31), അബ്ദുല്‍ഖാദര്‍ (58), മുഹമ്മദ്കുഞ്ഞി (26), ഹമീദ്‌ (28), ലത്തീഫ്‌ (38) എന്നിവര്‍ക്കാണ്‌ പരിക്ക്‌. പ്രദേശത്തെ മണല്‍വാരല്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന്‌ പോര്‍ട്ട്‌ ഓഫീസര്‍ എത്തി തീരുമാനമെടുക്കുന്നതുവരെ മണല്‍വാരല്‍ നിര്‍ത്തണമെന്ന്‌ നിര്‍ദ്ദേശമുണ്ടായിരുന്നു. പ്രശ്നം പരിഹരിച്ച്‌ പോര്‍ട്ട്‌ ഓഫീസര്‍ പോയതോടെയാണ്‌ വീണ്ടും വാക്കേറ്റമുണ്ടായതും പ്രശ്നം സംഘര്‍ഷത്തില്‍ കലാശിച്ചതും. സൂബൈറിണ്റ്റെ പരാതിയില്‍ കുമ്പള പോലീസ്‌ ആറുപേര്‍ക്കെതിരെ കേസെടുത്തു. ഫാറൂഖ്‌, ലത്തീഫ്‌, നിസാര്‍, സിദ്ദിഖ്‌, ഫാറൂഖ്‌ ഷിറിയ, മുഹമ്മദ്‌ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെയുമാണ്‌ നരഹത്യാ ശ്രമത്തിന്‌ കേസെടുത്തത്‌. മുഹമ്മദ്‌ ആനബാഗിലുവിണ്റ്റെ പരാതിയില്‍ സുബൈര്‍, ലത്തീഫ്‌ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ൧൩ പേര്‍ക്കെതിരെയും കേസെടുത്തു.