ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി ഐടി ശില്പശാലയും വിഷന്‍ ഡോക്യുമെന്റ് നിര്‍മാണവും ഇന്നും നാലിനും കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
നവംബര്‍ മുതല്‍ സ്കൂളുകളില്‍ നടക്കേണ്ട ഐടി അധിഷ്ഠിത പഠനത്തിന്റെ നയരൂപീകരണമാണു ശില്പശാലയുടെ പ്രധാന ലക്ഷ്യം. ഐടി സ്കൂള്‍ സംസ്ഥാന ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നിയോജകമണ്ഡലത്തിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരാണു പങ്കെടുക്കുക.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്ത, സംസ്ഥാനതല ശില്പശാലയുടെ തുടര്‍ച്ചയായാണിത്. സംസ്ഥാന തലത്തിലുള്ള അക്കാദമിക വിദഗ്ധരും ഐടി സ്കൂള്‍ വിദഗ്ധരും നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: