ഹരിപ്പാട്: നഗരസഭ വാത്തുകുളങ്ങര ഒന്‍പതാം വാര്‍ഡില്‍ നിന്നും മുപ്പതിലധികം പേര് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സജീവ പ്രവര്‍ത്തകരായിരുന്ന ഇവര്‍ സിപിഎമ്മില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര അക്രമവും അവഗണനയും നേരിട്ട് വരികയായിരുന്നു.
സിപിഎം നേതൃത്വം പരിഹാര നടപടികള്‍ സ്വീകരിക്കാത്തതിലും ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ഇവര്‍ പറഞ്ഞു. ഹരിപ്പാട് എംസിഎം ഓഡിറ്റോറിയത്തില്‍ നടന്ന ബിജെപി സജീവ അംഗങ്ങളുടെ സമ്മേളനത്തില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന് പ്രവര്‍ത്തകരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ഇവര്‍ക്ക് അംഗത്വം നല്കി. വരാന്‍പോകുന്ന ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ എത്തിച്ചേരുമെന്ന് സിപിഎം വിട്ടവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: