കമുളി: ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊച്ചി സെന്റ്ജോണ്‍ പട്ടംകര ആശാരിപറമ്പില്‍ സിബി (ഇമ്മാനുവല്‍ 20) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിയോടെ ചെക്ക്പോസ്റ്റില്‍ നിന്നാണ് 150 ഗ്രാം കഞ്ചാവുമായി പ്രതി കുടുങ്ങുന്നത്. കുമളി എക്സൈസ് ചെക്ക്പോസ്റ്റും പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പീരുമേട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എ സലിം, ഉദ്യോഗസ്ഥരായ കെ ബി ബഷീര്‍, ശ്രീകുമാര്‍, ഉണ്ണിമോന് മൈക്കിള്‍, സുധീര്‍ മുഹമ്മദ്, രാജേഷ് വി ആര് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: