തലമാറ്റത്തില്‍ സംശയത്തിന് കാരണം തട്ടിപ്പുകാര്‍

Friday 2 September 2016 9:18 pm IST

കൊച്ചി: തലമാറ്റ ശസ്ത്രക്രിയയുടെ വിജയത്തില്‍ സംശയം ഉണ്ടാകാന്‍ കാരണം തട്ടിപ്പുകള്‍. പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി പലരും ഇത്തരം വ്യാജപ്രചാരണം നടത്താറുണ്ട്. ഇന്നലെ ജന്മഭൂമി നല്‍കിയ ഡോക്ടര്‍മാരുടെ പ്രതികരണത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗ ചികിത്സയില്‍ തട്ടിപ്പ് നടത്തിയ ഒരാളുടെ പേര് പരാമര്‍ശിച്ചിരുന്നു. ഡോ. ഇഗ്‌നേഷ്യോ നവാറോ മദ്രാസോ. അഡ്രീനല്‍ ഗ്രന്ഥിയിലെ കോശങ്ങള്‍ എടുത്ത് തലച്ചോറില്‍ മാറ്റിവച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം പെട്ടെന്ന് മാറുമെന്ന് താന്‍ കണ്ടെത്തിയെന്നും പലരിലും ഈ ഓപ്പറേഷന്‍ വിജയപ്രദമാകുമെന്നുമായിരുന്നു വാദം. ഈ കോശങ്ങള്‍ ഉല്പ്പാദിപ്പിക്കുന്ന ഡോപ്പാമൈന്‍ എന്ന ഹോര്‍മാണാണ് ഇതിനു കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെ അനവധി ന്യൂറോ സര്‍ജന്മാര്‍ ഇതിനുള്ള പരിപാടി തുടങ്ങി. ലോകമെമ്പാടുമായി ഇരുനൂറിലധികം പേരി ലാണ് അഡ്രീനലില്‍ നിന്നുള്ള കോശം തലച്ചോറില്‍ പിടിപ്പിച്ചത്. ഇവരില്‍ പകുതിപ്പേരും അമേരിക്കക്കാരും. പക്ഷെ ഡോക്ടര്‍ പറഞ്ഞതു പോലുള്ള ഫലം ആര്‍ക്കും ലഭിച്ചില്ല. ചിലരുടെ അവസ്ഥ വഷളായി. മദ്രസോയുടെ നാലു രോഗികള്‍ മരിക്കുകയും ചെയ്തു. പക്ഷെ ചിലരില്‍ മാറ്റങ്ങളുണ്ടാകുകയും ചെയ്തു. എങ്കിലും പരീക്ഷണം വലിയ പരാജയം തന്നെ. തലമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന ഡോ. സെര്‍ജി കനാവെറോവാകട്ടെ ശുഭപ്രതീക്ഷയിലാണ്. ഹെവന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വലമ്‌ലി എന്നാല്‍ ഹെഡ് അനസ്‌റ്റോമോസിസ് (രക്തക്കുഴലുകളെ കൂട്ടി യോജിപ്പിക്കുക) വെഞ്ചര്‍. തല പ്രത്യേക തരം പശ കൊണ്ടാണ് മറ്റൊരു ദേഹത്ത് ഒട്ടിക്കുക. പിന്നെ സുഷുമ്‌ന, അതിനു ശേഷമാകും രക്തക്കുഴലുകള്‍ തുന്നിച്ചേര്‍ക്കുക. അതിനു ശേഷം ഒരു മാസം, ശസ്ത്രക്രിയക്ക് വിധേയനാക്കുന്ന വലേറിയെ അബോധാവസ്ഥയിലാകും. തന്റെ ദൗത്യം വലിയ വിജയമാകുമെന്നും പിന്നെ നിരവധി പേര്‍ തലമാറ്റാന്‍ തുനിയുമെന്ന ചിന്തയിലാണ് ഡോ. സെര്‍ജി കനാവെറോ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.