ഇന്ത്യയും അമേരിക്കയും സ്വാഭാവിക സഖ്യകക്ഷികള്‍: നിരുപമറാവു

Friday 9 March 2012 10:33 pm IST

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും സ്വാഭാവിക സഖ്യകക്ഷികളാണെന്ന്‌ യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമറാവു. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക വികസനത്തില്‍ അമേരിക്ക പ്രധാനപ്പെട്ട ഭാഗമാണ്‌. തന്ത്രപരമായ മേഖലയിലും സാമ്പത്തിക വ്യവസ്ഥയിലും ഉള്‍പ്പെടെ എല്ലാ വികസന മേഖലകളിലും അമേരിക്ക ഇന്ത്യയുടെ യഥാര്‍ത്ഥ പങ്കാളിയാണെന്ന്‌ നിരുപമറാവു പറഞ്ഞു. ഇമോറി യൂണിവേഴ്സിറ്റിയില്‍ ഇന്ത്യാ-യുഎസ്‌ സ്ട്രാറ്റജിക്‌ റിലേഷന്‍ എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ മുന്നോട്ടുപോകുമ്പോള്‍ ഞങ്ങള്‍ അമേരിക്കയെയാണ്‌ ഉറ്റ പങ്കാളിയായി കാണുന്നതെന്ന്‌ നിരുപമ റാവു ചൂണ്ടിക്കാട്ടി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യാ-യുഎസ്‌ നയതന്ത്രചര്‍ച്ച നടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഊര്‍ജ സുരക്ഷിതത്വവും വ്യക്തമായും നിലനില്‍ക്കുന്നതുമായ ഊര്‍ജത്തിന്റെ പ്രദാനവുമാണ്‌ രണ്ട്‌ രാജ്യങ്ങളുടെയും പൊതുവായ വെല്ലുവിളിയെന്നും നിരുപമറാവു സൂചിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.