അമ്പലപ്പുഴ: നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയ യുവതിക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു. തകഴി പടഹാരത്ത് ചീവന്തറ വീട്ടില്‍ സജിത (21)യ്ക്കെതിരെയാണ് കേസെടുത്തത്.
പതിനെട്ടു മാസമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ കഴിഞ്ഞ 29ന് രാത്രിയില്‍ രക്തസ്രാവം മൂലം തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായതിനാല്‍ ഇവിടെ നിന്നും ഡോക്ടര്‍മാര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് ഇവരെ പറഞ്ഞയച്ചു. ഇവിടുത്തെ പരിശോധനയില്‍ യുവതി പ്രസവിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ കുട്ടി മരിച്ച് പോയെന്നും വീട്ടിനു സമീപം കഴിച്ചുമൂടിയെന്നും യുവതി ഡോക്ടര്‍മാരെ അറിയിച്ചു. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് യുവതിയുടെ വീട്ടില്‍ എത്തി ശിശുവിന്റെ മൃതദേഹം പുറത്തെടുക്കും. തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: