ഏറ്റുമാനൂര്‍: കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്കൂള്‍ സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃത വാരാചരണം നടത്തി.
സംസ്കൃത സാഹിത്യ സംവാദം, പ്രശ്നോത്തരി, സംസ്കൃത സാഹിത്യ കൃതികളേയും സാഹിത്യ കര്ത്താക്കളെയും പരിചയപ്പെടുത്തല്‍, ഉപന്യാസ രചന തുടങ്ങിയ ഇനത്തില്‍ മത്സരം നടത്തി.
സമാപന സമ്മേളനത്തി ല്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സംസ്കൃത പ്രമുഖ് പി.എസ്. ശശിധരന് നായര്‍ പ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സുശീലാ ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സമ്മേനത്തിന് സംസ്കൃത വിഭാഗം അദ്ധ്യാപകരായ ശ്യാമള. കെ.ആര്, രമണി. എം.ജി. എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: