ശ്രീ .എം. 5ന് കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ ശ്രീ.എം.5ന് കണ്ണൂരില്‍ എത്തും. രാവിലെ 9.30 മുതല്‍ ക്രിയാ യോഗ, വൈകുന്നേരം 3 മണി മുതല്‍ സംഗീത സ്വരലയം, ”പ്രത്യശയുടെ പദയാത്ര” വീഡിയോ പ്രദര്‍ശനം, ‘അകതാരിലെ ആനന്ദ തീര്‍ത്ഥം’ മൂന്നാം പതിപ്പിന്റെ പ്രകാശനം, വൈകുന്നേരം 5 മണിക്ക് സത്സംഗം എന്നിവയുണ്ടായിരിക്കും. വൈകുന്നേരം 4 മണിക്ക് എന്റെ മരം പദ്ധതി പ്രകാരം വൃക്ഷത്തൈ നടീല്‍ എന്നിവയാണ് പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446488599, 9496311901
പിലാത്തറ: പിലാത്തറ ചെറുതാഴം കുന്നിന് മതിലകം മഹാദേവ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന ശ്രീകോവിലിന്റെ ഉത്തരംവെക്കല്‍ കര്‍മ്മം ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 നും 9.30 നും ഇടയിലാണ് ചടങ്ങ്. ശ്രീകൃഷ്ണ ശിലയില്‍ തീര്‍ത്ത ശ്രീകോവില്‍ ഹോയ്സാലാ ക്ഷേത്ര ശില്പ മാതൃകയില്‍ കേരളീയ തച്ചുശാസ്ത്ര വിധി പ്രകാരം 70 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ശ്രീകോവിലിന്റെ പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്. കാര്‍ക്കള സദാശിവ ഗുഡിഗാരിന്റെ നേതൃത്വത്തില്‍ പത്ത് ശില്പികള് ഒരു വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തിയിലാണ്. മുന്ന് കോടിയിലെറേ രൂപയുടെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തിയുടെ ആദ്യഘട്ടമാണ് ശ്രീകോവില്‍ നിര്‍മ്മാണം.
വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര സേവാ ട്രസ്റ്റ് പ്രസിഡണ്ട് കെ.ഗംഗാധരന്, പി.കെ.നാരായണന്, വി.എം.ദിവാകരന്, പി.ഒ.അശോക് കുമാര്‍, രാമദാസ് കൊട്ടില എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: