പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ടിടിഎഫ് ഡിപ്ലോമ കോഴ്‌സുകളില്‍ സൗജന്യ പഠനാവസരം

Friday 2 September 2016 9:42 pm IST

കണ്ണൂര്‍: കേരള ഗവണ്‍മെന്റും നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി ടടഘഇ/ജഘഡട 2/ ജഡഇ വിദ്യാഭ്യാസ യോഗ്യതയുളള പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് 3 വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ വിവിധ വ്യവസായശാലകളില്‍ ക്യാമ്പസ് ഇന്റര്‍വ്യൂവിനും, നിയമനത്തിനും സഹായം ചെയ്തു കൊടുക്കും. പ്രായപരിധി 21 വയസ്സ് (1.7.1995 ന് ശേഷം ജനിച്ചവര്‍). ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍, തലശ്ശേരി, ജിഎച്ച്എസ്എസ് ഹോസ്ദുര്‍ഗ്ഗ് കാസര്‍കോഡ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, സി-ഡിറ്റ് കമ്പ്യൂട്ടര്‍ സെന്റര്‍ മാനന്തവാടി എന്നീ സെന്ററുകളില്‍ ഇന്ന് 9 മണിക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാം. അപേക്ഷകര്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൊണ്ടുവരേണ്ടണ്ടതാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും പട്ടികജാതി വികസന ഓഫീസിലോ, തലശ്ശേരി: 0490 2351423, 9567472594, കുറ്റിപ്പുറം: 0494 2126087, മലപ്പുറം: 0483 2836636, പാലക്കാട്: 9496295253 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.