പയ്യാവൂര്‍: തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലുള്ള ഒട്ടുമിക്ക റേഷന്‍കടകളും തിങ്കളാഴ്ച ദിവസങ്ങളില്‍ തുറക്കാറില്ലെന്ന് ആക്ഷേപം. കണക്കുകള്‍ ഹാജരാക്കുന്നതിന് സപ്ലൈ ഓഫീസില്‍ പോകുന്നു എന്നാണ് വ്യാപാരികള്‍ നല്കുന്ന വിശദീകരണം. ഇപ്പോള്‍ മൂന്നാം തിങ്കളാഴ്ചകളിലാണ് കണക്കുകള്‍ ഹാജരാക്കേണ്ടത്. എങ്കിലും കടകള്‍ തുറക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് വ്യാപാരികള്‍ എല്ലാ തിങ്കളാഴ്ചകളിലും കടകള്‍ അടച്ചിടുന്നു. ഇതിനെതിരെ കുന്നത്തൂര്‍ ജ്ഞാനോദയ വായനശാല കമ്മറ്റി തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്കി. റേഷന്‍കടകള്‍ കൃത്യദിവസങ്ങളിലും സമയത്തും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: