കേരളം രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ വേദിയാകും: ബിജെപി

Saturday 3 September 2016 11:26 am IST

കണ്ണൂര്‍: സെപ്റ്റംബര്‍ 23, 24, 25 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടെ കേരളം രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ വേദിയായി മാറുമെന്ന് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍. കണ്ണൂര്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അഡ്വ:ശ്രീകാന്ത് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ.ദാമോദരന്‍, ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, എം.കെ.ശശീന്ദ്രന്‍ മാസ്റ്റര്‍, യു.ടി.ജയന്തന്‍, സുര്‍ജിത്ത് റാം, ജ്യോതി, വൃന്ദ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.ശശിധരന്‍ സ്വാഗതവും കെ.രതീശന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.