എന്‍ഡോസള്‍ഫാന്‍ പുനരധിവാസം; മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കും

Wednesday 6 July 2011 11:21 pm IST

കാസര്‍കോട്‌: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച 11 പഞ്ചായത്തുകളില്‍ സാമൂഹ്യക്ഷേമ വികസന പദ്ധതികളായ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, അംഗണ്‍വാടി, റോഡ്‌, വൈദ്യുതി, വികലാംഗ ക്ഷേമം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാന്‍ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിന്‌ ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കെ എസ്‌ കുര്യാക്കോസ്‌ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡിണ്റ്റെ ൮൫ ശതമാനം ധനസഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക. നബാര്‍ഡ്‌ കേരളത്തിന്‌ നീക്കിവെച്ച 450 കോടി രൂപയില്‍ നല്ലൊരു പങ്ക്‌ എന്‍ഡോസള്‍ഫാന്‍ ബാധിച്ച കാസര്‍കോട്‌ ജില്ലയ്ക്ക്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ആശുപത്രി, സ്കൂള്‍, ബഡ്സ്‌ സ്കൂള്‍, അംഗണ്‍വാടി, സാന്ത്വന ചികില്‍സാ യൂണിറ്റുകള്‍, ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രയിലും പ്രത്യേക എന്‍ഡോസള്‍ഫാന്‍ ബ്ളോക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിവിധ വികസന പദ്ധതികള്‍ ഇതിണ്റ്റെ ഭാഗമായി നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച വികലാംഗര്‍, രോഗികള്‍, മാനസിക വൈകല്യമുളളവര്‍ എന്നിവരെ സമ്പൂര്‍ണ്ണമായി പുനരധിവസിപ്പിക്കാന്‍ മള്‍ട്ടി ഡിസിപ്ളിനറി റീഹാബിലിറ്റേഷന്‍ സെണ്റ്റര്‍ സ്ഥാപിക്കാന്‍ 25 ഏക്കര്‍ സ്ഥലം കണ്ടെത്താനുളള ശ്രമം നടത്തും. മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കാനായി പി കരുണാകരന്‍ എം പി ചെയര്‍മാനായും, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി പി ശ്യമാളാദേവി വൈസ്‌ ചെയര്‍മാനായും ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്‌ ജനറല്‍ കണ്‍വീനറായും സബ്കളക്ടര്‍ ബാബുകിരണ്‍ ജോയിണ്റ്റ്‌ കണ്‍വീനറായും വിവിധ വകുപ്പുദ്യോഗസ്ഥര്‍ മെമ്പര്‍മാരായും സമിതി രൂപീകരിച്ചു. യോഗത്തില്‍ പി കരുണാകരന്‍ എം പി, എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍ (ഉദുമ), കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂറ്‍), നബാര്‍ഡ്‌ എ ജി എം. എം ഗോപാലന്‍, നീലേശ്വരം ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി വി ഗോവിന്ദന്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ ജയലക്ഷ്മി എന്‍ ഭട്ട്‌ (കാറഡുക്ക), എം അബൂബക്കര്‍ (കുമ്പഡാജെ), ജെ എസ്‌ സോമശേഖര (എന്‍മകജെ), സുപ്രിയ അജിത്കുമാര്‍ (പനത്തടി), പി പി നസീമ (അജാനൂറ്‍), എം ബാലകൃഷ്ണന്‍ (കയ്യൂര്‍-ചീമേനി), പുല്ലൂര്‍-പെരിയ വൈസ്‌ പ്രസിഡണ്ട്‌ വിമല കുഞ്ഞിക്കണ്ണന്‍, കളളാര്‍ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജോസ്‌ ജി ഡിക്രൂസ്‌, എന്‍ഡോസള്‍ഫാന്‍ സെല്‍ കണ്‍വീനര്‍ മാധവന്‍ നമ്പ്യാര്‍, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി കെ സോമന്‍, ഡെപ്യൂട്ടി കളക്ടര്‍ എന്‍ ടി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.