ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിയുടെ പ്രചാരണം ഇനിമുതല്‍ അമര്‍ ചിത്രകഥാ രൂപത്തിലും. കുട്ടികളില്‍ ശുചികരണ മനോഭാവം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
വിവിധ പ്രസാധക ഗ്രൂപ്പുകളുമായി ഇതുമായി ബന്ധപ്പെട്ട കരാറുകളില്‍ ഇതിനോടകം തന്നെ ഒപ്പുവെച്ചിട്ടുണ്ട്. പാഴ്വസ്തുക്കളുടെ നിര്‍മ്മാര്‍ജ്ജനം പോലുള്ള വിഷയങ്ങള്‍ ചിത്രകഥാ രൂപത്തില്‍ പുറത്തിറക്കും.
സപ്തംബര്‍ 30നാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറങ്ങുന്നത്. കേന്ദ്ര ജലവിഭവശേഷി, ശുചിത്വ മന്ത്രാലയമാണ് ഈ പതിപ്പിന് നേതൃത്വം നല്‍കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറക്കുക. അതിനുശേഷം മറ്റ് പ്രാദേശിക ഭാഷകളിലും പുറത്തിറക്കും. 32 പേജുള്ള ചിത്രകഥാ പുസ്തകത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച കഥകളാണ് ഉള്‍പ്പെടുത്തുക.
അമര്‍ ചിത്രകഥകളിലൂടെ കുട്ടികളില്‍ സാമൂഹ്യബോധവും ശുചീകരണ മനോഭാവവും വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: