കണ്ണൂര്‍: പണിമുടക്ക് ദിവസം ഭക്ഷണം കിട്ടാതെ നഗരത്തില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമായി സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നു. എ.പി.ജെ.അബ്ദുള്‍കലാം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നഗരത്തിലെത്തിയവര്‍ക്ക് കുപ്പിവെള്ളവും ബിസ്കറ്റും വിതരണം ചെയ്തു. ഭക്ഷണപ്പൊതിയും കുപ്പിവെള്ളവുമായാണ് ബ്ലഡ് ഡോണേഴ്സ് കേരള പ്രവര്‍ത്തകര്‍ എത്തിയത്. റെയില്‍വേ സ്റ്റേഷന്, പഴയങ്ങാടി ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ്, ഗവണ്മെന്റ് ആശുപത്രി പരിസരം തുടങ്ങി വിവിധ സ്ഥലങ്ങളിലും, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സെക്യൂരിറ്റി ജീവനക്കാര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍, ലോഡ്ജുകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് 800ലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.
എ.പി.ജെ.അബ്ദുള്‍കലാം ഫൗണ്ടേഷന് പ്രസിഡണ്ടും, ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ രക്ഷാധികാരിയുമായ ഡോ.ഷാഹുല്‍ ഹമീദ്, ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് ബായക്കല്‍, ജില്ലാപ്രസിഡണ്ട് ഉണ്ണി പുത്തൂര്‍, സെക്രട്ടറി വി.പി.സജിത്ത്, അനൂപ് തവര, പിപിഒ എ.വി.സതീഷ്, റഷീദ് ഐ.ഫൈന്‍, ഫസല്‍ ചാലാട്, അഹമ്മദ് പാലൂര്, സലീം ബായക്കല്‍, വി.കെ.ബിനോയ്, നദീര്‍ തയ്യില്‍, പത്മനാഭന്, അശ്വിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: