ഹര്‍ത്താല്‍ ദിനം സേവാദിനമാക്കി തൃച്ചംബരത്തെ ബിജെപി പ്രവര്‍ത്തകര്‍

Friday 2 September 2016 10:34 pm IST

തളിപ്പറമ്പ: ഹര്‍ത്താലും പണിമുടക്കും ആഘോഷമാക്കുന്നവരില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തില്‍ സേവനം നടത്തി തളിപ്പറമ്പ് തൃച്ഛംബരത്തെ ബിജെപി പ്രര്‍ത്തകര്‍. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ബിജെപിയുടെ കൗണ്‍സിലര്‍ കെ.രാജന്‍,’ഒ.രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൃച്ഛംബരത്തെ റോഡുകള്‍ക്കിരുവശവും കാടുകള്‍ മെഷീന്‍ ഉപയോഗിച്ചും വാക്കത്തികള്‍ ഉപയോഗിച്ചും വെട്ടിത്തെളിച്ചു. റോഡരികില്‍ തള്ളിയ മാലിന്യങ്ങളും നീക്കം ചെയ്തു. സ്ത്രീകളും യുവാക്കളും കുട്ടികളും ഒരുമിച്ച് സേവനത്തിനായി ഇറങ്ങിത്തിരിച്ചത് മറ്റുള്ളവരിലും ആവേശമുണ്ടാക്കി. ഇനി അടുത്ത ഒഴിവു ദിനങ്ങളിലും സേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. പണിമുടക്ക് ദിനത്തില്‍ റോഡ് നന്നാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.