ന്യൂദല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ അഞ്ചംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. ഒാരോ സംഘത്തിലും പത്തു പേരുണ്ട്.പാക്കിസ്ഥാനിലെ കറാച്ചിയിലും ദുബായിലുമായി കഴിയുന്ന ദാവൂദിനെ പിടിക്കാന്‍ റോ, സിബിഐയുടെ ഇന്റര്‍പോള്‍ വിങ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.
ആഗോളതലത്തില്‍ ദാവൂദിന് വേണ്ടി പ്രവര്‍ത്തിക്കുന്ന 11 പ്രധാന സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളില്‍ മുതല്‍ മുടക്കിയ ഏഴു കമ്പനികളും അന്വേഷണ പരിധിയിലാണ്. അനാരോഗ്യം നിമിത്തം ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ തങ്ങുന്നെന്നാണ് വിവരം.
ഷെയ്ക് ഇസ്മയില്‍ മര്‍ച്ചന്റ് എന്നാണ് ദാവൂദിന്റെ കറാച്ചിയിലെ പേര്. പാക്കിസ്ഥാനില്‍ ജീവന് ഭീഷണിയുണ്ടെന്നു വിലയിരുത്തിയാണ് ദാവൂദിന്റെ നീക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: