പയ്യന്നൂര്‍: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തോടെ കേരളത്തില്‍ ചരിത്രപരമായ മാറ്റം ഉണ്ടാകുമെന്നും അതിന് കേരള സ്ത്രീകള്‍ അവരുടേതായ പങ്കുവഹിക്കുമെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി.നായ്ക്ക് പറഞ്ഞു. ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മറ്റിയിലെ സജീവാംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് സമൂഹത്തെ നിലര്ത്തുന്നതെന്നും അത് ഇല്ലാതായാല്‍ അരാജകത്വമാണ് ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം പി.കെ.വേലായുധന്, ജില്ലാകമ്മറ്റി അംഗങ്ങളായ എന്‍.കെ.രാജഗോപാലന്‍ മാസ്റ്റര്‍, ഗംഗന് തായിനേരി, സരോജനി പെരിങ്ങോം, എം.കെ.മുരളി, ജനറല്‍ സെക്രട്ടറി സി.കെ.രമേശന്, കെ.കെ.സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: