തട്ടമിട്ട ബംഗ്ലാദേശി വനിതയെ കുത്തിക്കൊന്നു

Friday 2 September 2016 10:41 pm IST

ന്യൂയോര്‍ക്ക്: തലയില്‍ തട്ടമിട്ട ബംഗ്ലാദേശ് വനിതയെ ന്യൂയോര്‍ക്കില്‍ കുത്തിക്കൊന്നു. ക്വീന്‍സിലെ സ്വന്തം വസതിയ്ക്ക് സമീപം വച്ചാണ് വീട്ടമ്മ കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ ഒരു സ്‌കൂളിലെ അധ്യാപികയായിരുന്ന നസ്മ ഖനം (60) ആണ് കൊല്ലപ്പെട്ടത്. ശിരോവസ്ത്രം ധരിച്ചതിന്റെ പേരിലാണ് കൊല. ബംഗ്ലാദേശില്‍ നിന്നുളള ഒരു മുസ്ലീം മത പണ്ഡിതനെയും സഹായിയെയും വെടിവച്ച് കൊന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഈ സംഭവം. ഭര്‍ത്താവിനൊപ്പം കടയില്‍ പോയി വരുമ്പോഴാണ് കുത്തേറ്റത്. രാജ്യവ്യാപകമായി മുസ്ലീം വിദ്വേഷ കൊലകള്‍ വ്യാപകമായിരിക്കുകയാണ്. അമേരിക്കന്‍ സമൂഹത്തില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന ഇസ്ലാമിക ഭയമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.