ബെംഗളൂരു: കശ്മീരിലെ ആത്മീയ നേതാവും മിതവാദിയുമായ ഡോ. ഗുലാം റസൂല്‍ ഹാമി ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി. ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കശ്മീരില്‍ എങ്ങനെ സമാധാനം പുന:സ്ഥാപിക്കാമെന്നത് സംബന്ധിച്ചാണ് ഹാമിയുമായി ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച കശ്മീരില്‍ കൊല്ലപ്പെട്ട മുസ്ലിം ഭീകരന് ബര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനിയുമായി ശ്രീ ശ്രീ കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീ ശ്രീ കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്. വാനി കൊല്ലപ്പെട്ട ശേഷം രവിശങ്കര്‍ ഇദ്ദേഹത്തെ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചികിത്സയ്ക്കായി ആശ്രമം സന്ദര്‍ശിക്കുകയും രണ്ട് ദിവസം അവിടെ താമസിക്കുകയും കശ്മീരിലെ പ്രശ്നങ്ങള്‍ വിശദീകരിക്കുകയും ചെയ്തതായി വാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: