ബിജെപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു

Saturday 3 September 2016 11:00 am IST

പോലീസ് തല്ലിച്ചതച്ച ബിജെപി പ്രവര്‍ത്തകരെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍

തിരുവനന്തപുരം: സിപിഎം അക്രമത്തെ തുടര്‍ന്ന് പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. വലിയശാല സ്വദേശികളായ വേണുഗോപാല്‍, രാജേഷ്, നാഗരാജ്, അഖില്‍, മണികണ്ഠന്‍, എന്നിവരെയാണ് പോലീസ് അകാരണമായി തല്ലിച്ചതച്ചത്.
വലിയശാല വാര്‍ഡില്‍ സിപിഎം അക്രമം നടത്തിയതിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയതായിരുന്നു പ്രവര്‍ത്തകര്‍.

സിപിഎം പ്രാദേശിക നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിസിപി വിക്രമിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച കേസില്‍ പിടികൂടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല.

കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതറിഞ്ഞ്  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നായതോടെ  പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തയ്യാറായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.